09 May 2024 Thursday

വടക്കുംമുറി എസ് എസ് എം യു പി സ്കൂളിൽ സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു

ckmnews


ചങ്ങരംകുളം:വടക്കുംമുറി എസ് എസ് എം യൂ പി സ്കൂളിൽ സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു.പിടിഎ പ്രസിഡന്റ് പി എൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പ്രധാനധ്യാപകൻ അബ്ദുൽ റസാഖ്  സ്വാഗതം പറഞ്ഞു.കുട്ടികൾക്കായി ഷണ്മുഖൻ വേളയാട്ട് യോഗ ദിന സന്ദേശവും യോഗ പരിശീലനവും നൽകി.കുമാരി ശ്രീദേവി യോഗ പ്രദർശനവും നടത്തി.ഇരുവർക്കുംസിന്ധു(അധ്യാപിക,വിദ്യാരംഗം കൺവീനർ ) ഉപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി ശാസ്ത്രശർമ്മൻ ആശംസകൾ അറിയിച്ചു.പിടിഎ വൈസ് പ്രസിഡന്റ് പ്രബിൻ നന്ദിയും രേഖപ്പെടുത്തി.