09 May 2024 Thursday

ചങ്ങരംകുളം ടൗണിൽ നടത്തിയ യോഗാ പ്രദർശനം ശ്രദ്ധേയമായി

ckmnews


ചങ്ങരംകുളം:അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ശ്രീശാസ്താ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുലിലെ എട്ട് സ്കൂളുകളിൽ നിന്നായി എൺപത്തി അഞ്ച് കുട്ടികളെ പങ്കെടുപ്പിച്ചു  കൊണ്ട് ചങ്ങരംകുളം ടൗണിൽ നടത്തിയ യോഗാ പ്രദർശനം ശ്രദ്ധേയമായി.ഡോ.സീതാലക്ഷ്മിയുടെ അദ്ധ്യക്ഷതിൽ ഡോ.ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സങ്കുൽ സംയോജകൻ കുമാരൻ നേതൃത്വം നൽകി.കെ.ഗോപാലകൃഷ്ണൻ ബാബുമാസ്റ്റർ വി.വി.ആശംസകൾ നൽകി. മീന ടീച്ചർ പുഴക്കര നന്ദിയും പറഞ്ഞു.