09 May 2024 Thursday

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അനുമോദിച്ചു

ckmnews

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അനുമോദിച്ചു


ചങ്ങരംകുളം:പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ 12-വാർഡ് മെമ്പർ ശാന്തിനി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.നന്നംമുക്ക് പഞ്ചായത്തിൽ 12ാം വാർഡിൽ ഉൾപ്പെട്ട പെരുമ്പാൾ തരിയത്ത് തെങ്ങിൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികളെയാണ് വീടുകളിൽ എത്തി അനുമോദിച്ചത്.റഫീക്ക് പെരുമ്പാൾ,ഷംസീർ മണാളത്ത്,റെജീബ് പെരുമ്പാൾ,ഷെമീർതെങ്ങിൽ വി.കെ നൗഷാദ് എന്നിവരും പങ്കെടുത്തു