09 May 2024 Thursday

ഗോൾഡ്സ്റ്റാർ സാംസ്കാരിക കേന്ദ്രം അഭിജിതിനെ അനുമോദിച്ചു

ckmnews

ഗോൾഡ്സ്റ്റാർ സാംസ്കാരിക കേന്ദ്രം അഭിജിതിനെ അനുമോദിച്ചു


ചങ്ങരംകുളം:മെഡിക്കൽ എൻഞ്ചിനീയറിംഗ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച അഭിജിത് കണാട്ടിലിനെ ഗോൾഡ്സ്റ്റാർ സാംസ്കാരിക കേന്ദ്രം അനുമോദിച്ചു.മെഡിസിന് ചേർന്ന് ഡോക്ടറാവാനാണ് അഭിജിതിന് ആഗ്രഹം.അഭിജിതിന്റെ സഹോദരി ശാലിനിയും ഡോക്ടറാണ്.വന്നേരി സ്കൂൾ അധ്യാപകനായിരുന്ന മണി കണാട്ടിലിന്റെയും ദാറുൽഹിദായ സ്കൂൾ അധ്യാപിക ലീനയുടെയും മകനാണ് അഭിജിത്.ഗോൾഡ്സ്റ്റാർ സാംസ്കാരികകേന്ദ്രം ചെയർമാൻ പിടി അബ്ദുൽഖാദർ   ഉപഹാരം നൽകി.സലിം ആലംകോട് , സികെ മോഹനൻ ,കെവി ഹുസൈൻ, ഫൈസൽ സ്നേഹനഗർ ,സലിം ചങ്ങരംകുളം ,ഷെമീർ ചമയം ,നൗഷാദ് റൂണി , അഷറഫ് പിടി , നൗഷാദ് ടിവി തുടങ്ങിയവർ സംബന്ധിച്ചു