09 May 2024 Thursday

കെഎംസിസി വെൽഫയർ ഫണ്ട് കൈമാറി

ckmnews

കെഎംസിസി വെൽഫയർ ഫണ്ട് കൈമാറി


ചങ്ങരംകുളം:ശാരീരിക അവശതകൾ തുടർന്ന് വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ആലംകോട് പഞ്ചായത്തിൽ മാങ്കുളത്ത് താമസിക്കുന്ന കുന്നത്ത് ഹമീദ് സാഹിബിന് ദുബായ് കെഎംസിസി വെൽഫെയർ സ്കീമിൽ നിന്നുള്ള വിഹിതം ദുബായ് കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രെട്ടറി പിവി നാസർ ,റാസൽ ഖൈമ പൊന്നാനി മണ്ഡലം ട്രഷറർ ആബിദ് പെരുമുക്ക്,കർഷക സംഗം മണ്ഡലം പ്രസിഡന്റ് അബ്ദുറു പള്ളിക്കര തുടങ്ങിയവർ മാങ്കുളം യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി .കഴിഞ്ഞ 30വർഷത്തിലധികമായി ഹമീദ് സാഹിബ് റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു.

മുസ്‌ലിം ലീഗ് മാങ്കുളം യൂണിറ്റ് ഉപദേശക സമിതി ചെയർമാൻ കെവി മുഹമ്മദ് മൗലവി ,പ്രസിഡന്റ് മൊയ്‌ദീൻ സിവി ,ജന:സെക്രെട്ടറി അലി പണ്ടാരത്തിൽ ,ട്രഷറർ അബു കുമ്പിലവളപ്പിൽ ,ഷബീർ മാങ്കുളം തുടങ്ങിയവർ സംബന്ധിച്ചു.