09 May 2024 Thursday

സിസിടിവി പതിനേഴാമത് വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

ckmnews

സിസിടിവി പതിനേഴാമത് വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു


കുന്നംകുളം:സിസിടിവി പതിനേഴാമത് വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.അറിവിന്റെ സമ്പദ് നാട്ടിൽ തന്നെ പ്രയോജനപ്പെടുത്തമെന്ന് ഡോക്ടർ ആർ ബിന്ദു പറഞ്ഞ.തങ്ങളുടെ അഭിരുചി എന്ത് എന്ന് മനസ്സിലാക്കികൊണ്ട് മുന്നോട്ടുള്ള വഴി തിരഞ്ഞെടുത്ത് അവരവരുടെ ജീവിതം അവരവർക്ക് ഇഷ്ടമുള്ള മേഖലകളിലേക്ക് മുന്നോട്ട് കൊണ്ടുപോവണെമെന്നും ബിന്ദു പറഞ്ഞു.എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരവും, ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.കുന്നംകുളം എം.എല്‍.എ.ഏ.സി.മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.