09 May 2024 Thursday

ശക്തമായ കാറ്റും മഴയും:ചങ്ങരംകുളം മൂക്കുതലയിൽ റോഡിലേക്ക് തെങ്ങ് കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് മറിഞ്ഞു ദുരന്തം വഴിമാറിയത് തലനാരിഴക്ക്: ഗാതാഗതം മുടങ്ങി വൈദ്യുതി ബന്ധം തകരാറിലായി

ckmnews



ചങ്ങരംകുളം:ശക്തമായ കാറ്റിലും  മഴയിലും റോഡിലേക്ക് കടപുഴകി വീണ തെങ്ങ് വൈദ്യുതി പോസ്റ്റ് തകർത്തു.ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ മൂക്കുതല നസ്രാണിക്കുന്നിലാണ് അപകടം.അപകട സമയത്ത് റോഡിൽ യാത്രക്കാരോ വാഹനങ്ങളോ ഇല്ലാത്തത് വലിയ ദുരന്തം ഒഴിവാക്കി.മെയിൽ ലൈനിലേക്ക് തെങ്ങ് വീണതോടെ ലൈൻ കമ്പിയും പോസ്റ്റും റോഡിലേക്ക് പൊട്ടി വീണു.അപകടത്തെ തുടർന്ന് ഏറെ നേരം റോഡിൽ ഗതാഗതം മുടങ്ങി.പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.ചങ്ങരംകുളത്ത് നിന്ന് കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്