09 May 2024 Thursday

നിർധനരായ കിഡ്നി രോഗികൾക്ക് ആശ്വാസവുമായി എംജിഎം മേഖലാ കമ്മിറ്റി

ckmnews



ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിൽ നിന്ന് പെൻഷൻ നൽകിവരുന്ന നിർധനരായ ഡയാലിസിസ് ചെയ്യുന്ന കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റ് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ചങ്ങരകുളം മേഖല എംജിഎം കമ്മിറ്റി ഭാരവാഹികൾ ഏൽപ്പിച്ചു.കാരുണ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ട്രഷറർ കുഞ്ഞുമുഹമ്മദ് പന്താവൂർ എംജിഎം മേഖല പ്രസിഡണ്ട് ആയിഷക്കുട്ടി ടീച്ചറിൽ നിന്ന് തുകയേറ്റുവാങ്ങി.കാരുണ്യം പ്രസിഡണ്ട് പി പി എം അഷ്റഫ് സുഹറ ടീച്ചർ ആയിഷഹസൻ ഷീജ കോക്കൂർ എന്നിവർ സംസാരിച്ചു.നിർധനരായ ഇപ്പോൾ ഡയാലിസിസ് ചെയ്തുവരുന്ന രോഗികൾക്കാണ് കാരുണ്യത്തിൽ നിന്ന് പ്രതിമാസ പെൻഷൻ നൽകുന്നതെന്നും ആലങ്കോട് നനനമുക്ക് പഞ്ചായത്തുകളിൽ അത്തരം ആളുകൾ ഇനിയും ഉണ്ടെങ്കിൽ കാരുണ്യവുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു