09 May 2024 Thursday

ഒരേക്കർ സ്ഥലത്ത് ചോളം കൃഷിയിറക്കി പാട്ടത്തേൽ മണികണ്ഠൻ

ckmnews

ഒരേക്കർ സ്ഥലത്ത് ചോളം കൃഷിയിറക്കി പാട്ടത്തേൽ മണികണ്ഠൻ 


എടപ്പാൾ കോലളമ്പിൽ പാട്ടത്തെൽ പറമ്പിൽ മണികണ്ഠനാണ് ഒരേക്കർ സ്ഥലത്ത് ചോളം കൃഷി ചെയ്ത് ശ്രദ്ധേയനാവുന്നത്‌.തമിഴ്നാട്ടിൽ നിന്നും ഹൈബ്രിഡ് വിത്ത്  എത്തിച്ചാണ് മണികണ്ടൻ ചോളം മുളപ്പിച്ചെടുത്തത്.തമിഴ്നാട്ടിലെ തന്നെ കർഷകരുടെ സഹായവും നിർദേശവും തേടിയാണ് കൃഷി ആരംഭിച്ചത്.പല തരത്തിലുള്ള കൃഷി ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ചോളം കൃഷി പരീക്ഷിക്കുന്നതെന്നും കൃഷി ഓഫീസർ സുരേന്ദ്രന്റെ  മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും മണികണ്ഠൻ പറയുന്നു.കൂലി ചെലവ് കൂടുതലാണെങ്കിലും വിജയം കാണുകയാണെങ്കിൽ ചോളം കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തന്നെയാണ് മണികണ്ഠന്റെ തീരുമാനം