09 May 2024 Thursday

ലയൺസ്‌ സേവന ജാഗ്രതാ യാത്രക്ക്‌ എടപ്പാളിൽ സ്വീകരണം നൽകി

ckmnews

ലയൺസ്‌ സേവന ജാഗ്രതാ യാത്രക്ക്‌ എടപ്പാളിൽ സ്വീകരണം നൽകി


എടപ്പാൾ: ലയൺസ്‌ സേവന ജാഗ്രതാ യാത്രക്ക്‌ എടപ്പാളിൽ സ്വീകരണം നൽകി. യോഗം ചങ്ങരംകുളം എസ് ഐ  ഖാലിദ് ഉത്ഘാടനം ചെയ്തു.

ലയൺസ്‌ ജില്ലാ ഭാരവാഹികളായ ശ്രീനിവാസൻ , പ്രശാന്ത് മേനോൻ , ഹംസ എം അലി , ഫ്രാങ്ക്‌ളിൻ എന്നിവർക്കൊപ്പം എടപ്പാൾ ലയൺസ്‌ പ്രസിഡന്റ് സുധൻ , അനിൽകുമാർ , ഗോപിനാഥൻ , സനിൽകുമാർ കൊട്ടാരത്തിൽ , രഞ്ജൻ , പ്രസാദ് എന്നിവർ പങ്കെടുത്തു .

സൗജന്യ പ്രമേഹ പരിശോധനയും , വൃക്ഷത്തൈ വിതരണവും നടന്നു . പത്തുപേർ നേത്രദാന സമ്മതപത്രം കൈമാറി 

ലയൺസ്‌ അന്തർദേശീയ പദ്ധതിയിൽ ഉൾപ്പെട്ട ഇക്കാര്യങ്ങൾ ലയൺസ്‌ ക്ലബ്ബ് എല്ലാ വർഷവും ചെയ്തു വരുന്നുണ്ട്.