09 May 2024 Thursday

പോണ്ടിച്ചേരിയിലെ അനുക് ചാരിറ്റബിൾ ട്രസ്റ്റ്, ജീവകാരുണ്യ സേവനത്തിന് അവാർഡ് കെബി ശിവദാസന്

ckmnews

പോണ്ടിച്ചേരിയിലെ അനുക് ചാരിറ്റബിൾ ട്രസ്റ്റ്, ജീവകാരുണ്യ സേവനത്തിന് അവാർഡ് കെബി ശിവദാസന്


ചങ്ങരംകുളം:പോണ്ടിച്ചേരിയിലെ അനുക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പൊതുജനങ്ങൾക്ക് ജീവകാരുണ്യ സേവനത്തിന് അവാർഡിന് ചങ്ങരംകുളത്തെ ഐഎൻടിയുസി  ചുമട്ടുതൊഴിലാളിയും ചാരിറ്റി സോഷ്യൽ വർക്കറുമായ  കെ.ബി.ശിവദാസനെ തിരഞ്ഞെടുത്തു.ജൂൺ 21ന് പോണ്ടിച്ചേരിയിൽ നടക്കുന്ന ചടങ്ങിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി അവാർഡ് വിതരണം ചെയ്യും. നിയമസഭാ സ്പീക്കർ,മന്ത്രിമാർ,എംഎൽഎമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ  പങ്കെടുക്കും പ്രദേശത്ത് വർഷങ്ങളായി സാമൂഹ്യ സേവന മേഖലയിലും ജീവകാരുണ്യ പ്രവർത്തന മേഖലയിലും നിറസാനിധ്യമാണ് ചങ്ങരംകുളം മൂക്കുതല സ്വദേശിയ കെബി ശിവദാസൻ.ഇതിനോടകം കേരളത്തിന് അകത്തും പുറത്തുമായി നിരവധി അംഗീകാരങ്ങളും ശിവദാസനെ തേടി എത്തിയിട്ടുണ്ട്