09 May 2024 Thursday

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ckmnews

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് സിനിമാസിന് സമീപത്ത് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.ചിറക്കൽ കാട്ടകാമ്പാൽ സ്വദേശി വാടശ്ശേരി നദീർ(45)നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ നദീറിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുഡ്സ് ഓട്ടോയിൽ പച്ചക്കറി വിൽപന നടത്തുന്ന നദീർ റോഡരികിൽ നിർത്തിയിട്ട സമയത്ത് തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു