09 May 2024 Thursday

വിശ്വാസരാഹിത്യം അരാജകത്വത്തിലേക്ക് നയിക്കും: പേരോട് അബ്ദുറഹിമാൻ സഖാഫി

ckmnews

വിശ്വാസരാഹിത്യം അരാജകത്വത്തിലേക്ക് നയിക്കും: പേരോട് അബ്ദുറഹിമാൻ സഖാഫി


ചങ്ങരംകുളം : പ്രപഞ്ച നാഥനിൽ വിശ്വാസമർപ്പിച്ച് സമർപ്പണ സന്നദ്ധതയോടെ പ്രവർത്തിക്കുന്നതോടൊപ്പം രാജ്യത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിച്ച് സൗഹൃദവും സഹവർത്തിത്തവും നിലനിറുത്തുന്നതിൽ പൂർവ്വ സൂരികളുടെ മഹൽ ജീവിതം വിശ്വാസികൾ മാതൃകയാക്കണമെന്ന് പ്രമുഖ പണ്ഡിതൻ പേരോട് അബ്ദുറഹിമാൻ സഖാഫി അഭിപ്രായപ്പെട്ടു.കക്കിടിപ്പും ഉറൂസിന്റെ സമാപനത്തോടനുബന്ധിച്ച് ദലാഇലുൽ ഖൈറാത്ത് ക്യാമ്പസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രാഷണം നടത്തുകയായിരുന്നു അദ്ദേഹം.സയ്യിദ് സീതി ക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ കേരള മദ്റസാദ്ധ്യാപക ക്ഷേമ ബോർഡ് ഡയറക്ടർ കെ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.സയ്യിദ് അതാഉല്ലാ അൽ - ബുഖാരി മൂന്നാക്കൽ, സാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, വി വി അബ്ദുറസാഖ് ഫൈസി, കെ എം യൂസുഫ് ബാഖവി കാസറഗോഡ്, കെ അബ്ദുസ്സലാം സഅദി,   കെ.പി ഉമർ സഖാഫി, റാശിദ് അസ്ഹരി, ഒ.എം ഹമീദ് ഹാജി, വി.പി അബൂബക്കർ ബാഖവി, സി.വി മുജീബ് സഖാഫി, കെ.പി അഷ്റഫ് മുസ്‌ലിയാർ, കെ വി അൻവർ സാദത്ത് പ്രസംഗിച്ചു.