09 May 2024 Thursday

കടവല്ലൂർ ഇന്ദിരാജി - വടക്കുമുറി റോഡിൽ സ്ഥാപിച്ച കോൺവെക്സ് മിറർ സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ

ckmnews

കടവല്ലൂർ ഇന്ദിരാജി - വടക്കുമുറി റോഡിൽ സ്ഥാപിച്ച കോൺവെക്സ് മിറർ സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ


പെരുമ്പിലാവ് :കടവല്ലൂർ ഇന്ദിരാജി - വടക്കുമുറി റോഡിൽ സ്ഥാപിച്ച

 കോൺവെക്സ് മിറർ

നശിപ്പിച്ച നിലയിൽ.അപകട സാധ്യത നിലനിൽക്കുന്ന ആശാരിപടി റോഡിന് സമീപത്തെ ആദ്യത്തെ വളവിലാണ് 

രണ്ട് വർഷങ്ങൾക്ക് മുൻപ് കെ.ഉദയകുമാർ (സൂര്യകാന്തി), രാജൻ, വിനോദ് ,വി.കെ രവി എന്നിവരുടെ നേതൃത്വത്തിൽ

മിറർ സ്ഥാപിച്ചത് .കഴിഞ്ഞ ദിവസമാണ് സാമൂഹ്യ വിരുദ്ധർ

മിറർ കല്ലുകൊണ്ട് എറിഞ്ഞ് തകർത്ത നിലയിൽ കാണപ്പെട്ടത്.ഈ വളവിൽ കാഴ്ച മറയുന്നതിനാൽ വൻ അപകട സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചത് .കണ്ണാടി സ്ഥാപിച്ചതോടെ ഡ്രൈവർമാർക്ക് ഇരു ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുമായിരുന്നു.