09 May 2024 Thursday

മൂക്കുതലയിലെ ചേലാട്ട് നിഷാദിൻ്റെ കുടുംബത്തിന് വീട് വെക്കാൻ സ്ഥലം ഒരുക്കി നാട്ടുകാർ

ckmnews

മൂക്കുതലയിലെ ചേലാട്ട് നിഷാദിൻ്റെ കുടുംബത്തിന് വീട് വെക്കാൻ സ്ഥലം ഒരുക്കി നാട്ടുകാർ


ചങ്ങരംകുളം:മൂക്കുതല ചേലാട്ട് നിഷാദിൻ്റെ കുടുംബ സഹായ സമിതി പൊതു ജനങ്ങളിൽ നിന്ന് സമാഹരിച്ച തുകയിൽ നിന്നും വാങ്ങിയ 6.11 സെൻ്റ് ഭൂമി നിഷാദിൻ്റെ ഭാര്യ ദീപയുടെയും 4 മക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്തു നൽകി.മൂക്കുതല ജി.എൽ.പി.സ്ക്കൂളിൽ എം.അജയഘോഷിൻ്റ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ കമ്മിറ്റി ഭാരവാഹികളായ എം.അജയഘോഷ്,കാരയിൽ അപ്പു,വി.വി ഗിരീശൻ എന്നിവർ  ആധാരം നിഷാദിൻ്റെ കുടുംബത്തിന് നൽകി. രണ്ടാം ഘട്ട പ്രവർത്തനമായ വീട് നിർമാണം കെഎസ്ടിഎ സംസ്ഥാന സമ്മേളന തീരുമാനപ്രകാരമുള്ള 'കുട്ടിക്ക് ഒരു വീട് 'എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കെഎസ്ടിഎ എടപ്പാൾ ഉപജില്ലാ കമ്മിറ്റി വീട് നിർമിക്കുന്നതിനായി ദീപയുടെ അപേക്ഷ പരിഗണിച്ചിട്ടുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.ഹരിദാസൻ മാസ്റ്റർ ജനറൽ ബോഡിയെ അറിയിച്ചു.യോഗത്തിന് സ്വാഗതം വാർഡ് മെമ്പർ പി.വി.ഷൺമുഖനും, നന്ദി പ്രബിൻ എൻ.കെയും പറഞ്ഞു. ആശംസകൾ അർപ്പിച്ച് പ്രസാദ് പടിഞ്ഞാക്കര, രഞ്ജിനി പെരുമ്പിലാവിൽ, ജെനു വാഴുള്ളി വളപ്പിൽ, ഹരിദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.