09 May 2024 Thursday

പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ഹജ്ജിനു പോകുന്നവർക്ക് യാത്രയയപ്പ് നൽകി

ckmnews

പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ഹജ്ജിനു പോകുന്നവർക്ക് യാത്രയയപ്പ് നൽകി


ചങ്ങരംകുളം:പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന പാവിട്ടപ്പുറം ശാഖയിലെ സഹോദരീ സഹോദരന്മാർക്ക് പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി.പാവിട്ടപ്പുറം ശാഖ വനിതാ ലീഗ് സെക്രട്ടറി ലലീലാ ഷാജഹാന്റെ വീട്ടിൽ വെച്ച് നടത്തിയ പരിപാടിയുടെ സ്വാഗതം സെക്രട്ടറി സുബൈർ സിന്ദഗിയും ഉദ്ഘാടനം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രെഷറർ അഷ്‌റഫ്‌ കോകൂരും നിർവ്വഹിച്ചു.ഹജ്ജിനെ കുറിചുള്ള വിശദമായ പ്രസംഗവും, യാത്രയയപ്പു സന്ദേശവും ശാഖ പ്രസിഡന്റ് കുഞ്ഞഹമ്മദ് കൊക്കൂർ നിർവ്വഹിച്ചു.കെഎംസിസി നേതാവ് കുഞ്ഞു മൊയ്‌ദീൻ കെ.എം.  വനിതാ ലീഗ് സെക്രട്ടറി ലലീലാ ഷാജഹാൻ, മാനു മാമ്പയിൽ തുടങ്ങി മുസ്‌ലിം ലീഗിന്റെയും വനിതാ ലീഗിന്റെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ മുസ്‌ലിം ലീഗ് പാവിട്ടപ്പുറം ശാഖ ട്രഷറർ  മുഹമ്മദാലി നന്ദിയും പറഞ്ഞു