26 April 2024 Friday

രാജ്യത്ത് ഒരു മരണം കൂടി കേരളത്തില്‍ 29 പേര്‍ക്ക് കൂടി കൊറോണ കാസര്‍ഗോഡ് 19 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ckmnews

രാജ്യത്ത് മരണം 8 ആയി:കേരളത്തില്‍ 29 പേര്‍ക്ക് കൂടി കൊറോണ


കാസര്‍ഗോഡ് 19 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു


കൊല്‍ക്കത്ത: കൊവിഡ് 19 വൈറസ് ബാധ മൂലം രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് 57കാരന്‍ മരിച്ചത്. ഇയാള്‍ വിദേശയാത്ര നടത്തിയിരുന്നില്ലെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശൂപത്രി വൃത്തങ്ങള്‍ അറിയിച്ചു. എവിടെനിന്നാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താന്‍ കഴിയാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ്ശ 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട എട്ടാമത്തെ കേസാണിത്. ബ്രിട്ടനില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് ബംഗാളില്‍ ആദ്യമായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് പോസിറ്റീവ് ആണെന്ന് പരീക്ഷിക്കുന്നതിനുമുമ്പ് യുവാവ് നിരവധി പേരുമായി ഇടപഴകിയിരുന്നു.അതേ സമയം സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതില്‍ 19 പേര്‍ കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്.കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.കൊവിഡ് 19 പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായും നടപ്പാക്കാന്‍ തയ്യാറാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്.നിയന്ത്രണങ്ങള്‍ ഭാഗികമായി നടപ്പാക്കിയത് കൊണ്ട് കാര്യമില്ല. 19 സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.ആഭ്യന്തര സെക്രടറി കൊവിഡ് ബാധിത സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരുമായും സംസാരിച്ചു ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ വേണ്ടി മാത്രം ആശുപത്രികള്‍ സജ്ജമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കാനും തീരുമാനം ആയി