27 April 2024 Saturday

പ്രതിഷേധങ്ങള്‍ക്കിടെ ലൈഫ് ഭവനസമുച്ചയ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ckmnews



ചങ്ങരംകുളം:എല്ലാവർക്കും വീട് എന്ന  ലക്ഷ്യം മുൻ നിർത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആലംകോട് പഞ്ചായത്തില്‍ ബ്ളോക്ക് പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്ത് തയ്യാറാകുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.ചിയ്യാനൂര്‍ ജിഎല്‍പി സ്കൂളില്‍ വ്യാഴാഴ്ച കാലത്ത് 11.30 മണിയോടെ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. മന്ത്രിഎസി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെടി ജലീല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ ഭയന്ന് ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിയും സ്പീക്കറും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തത്.ഇടി മുഹമ്മദ് ബഷീര്‍ എംപി,ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും ഓണ്‍ലൈന്‍ പ്രോഗ്രാമിലെത്തി.പിഎം ആറ്റുണ്ണി തങ്ങള്‍ സ്വഗതം പറഞ്ഞ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍,അബ്ദുല്‍കരീം,ഉദ്ധ്യോഗസ്ഥരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആലംകോട് വില്ലേജിൽ 254/1 A2 B2 എന്ന സർവ്വെ നമ്പറിലുള്ള 88 സെൻ്റ് സ്ഥലത്തു നിന്ന് സംസ്ഥാന സര്‍ക്കാരിന് വിട്ടു നല്‍കിയ 50 സെൻ്റ് സ്ഥലത്താണ് 29 ഭവനങ്ങളുള്ള സമുച്ചയം ഒരുങ്ങുന്നത്.