27 September 2023 Wednesday

ഡയാലിസിസ് രോഗികൾ ക്കും പ്രമേഹരോഗികൾക്കും സൗജന്യ ഗോൽക്കോമീറ്റർ നൽകി

ckmnews

ഡയാലിസിസ് രോഗികൾ ക്കും പ്രമേഹരോഗികൾക്കും സൗജന്യ ഗോൽക്കോമീറ്റർ നൽകി 


ചങ്ങരംകുളം:ഡയാലിസിസ് 

രോഗികൾ ക്കും പ്രമേഹ രോഗികൾക്കും സൗജന്യ  ഗോൽക്കോമീറ്റർ നൽകി.ചങ്ങരംകുളം  കേന്ദ്രമായി  ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളി കെബി ശിവദാസന്റെ നേതൃത്വത്തിലാണ് ചങ്ങരംകുളം കരുണ ചാരിറ്റി ഡയാലിസിസ് യൂണിറ്റിലെ രോഗികൾക്കും കിടപ്പ് രോഗികൾക്കും ചങ്ങരംകുളത്തെ ചുമട്ടു  തൊഴിലാളി സുഹൃത്തുക്കൾക്കുമായി പ്രമേഹപരിശോധനയ്ക്ക് ആവശ്യമായ ഗോൽക്കോമീറ്റർ സൗജന്യമായി നൽകിയത്.ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ വെച്ച് നടന്ന പ്രസ്തുത പരിപാടിയിൽ  സൺറൈസ് എംഡി  വിനോദ് കെ  പിള്ളൈ, കരുണ സെക്രട്ടറി അഷ്‌റഫ്‌ പള്ളിക്കര,ജോയിൻ സെക്രട്ടറി സിദ്ധിഖ് നന്നംമുക്ക് ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളികൾ കരുണ  ഡയാലിസിസ് യൂണിറ്റ് സ്റ്റാഫുകൾ  തുടങ്ങിയവർ  പങ്കെടുത്തു