27 April 2024 Saturday

ആലംകോട് ഗ്രാമപഞ്ചായത്ത് ബയോ കമ്പോസ്റ്റര്‍ബിന്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് മാലിന്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി വീടുകളിലെ ജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ബയോകമ്പോസ്റ്റർ ബിൻ വിതരണം ചെയ്തു.ആദ്യഘട്ടത്തിൽ 100 പേർക്കാണ് ബയോകമ്പോസ്റ്റർ ബിൻ വിതരണം ചെയ്യുന്നത്. ഉപഭോക്തൃവിഹിതത്തിനൊപ്പം പഞ്ചായത്ത് വിഹിതം കൂടി ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിതാ സുനിൽ നിർവ്വഹിച്ചു.വി.ഇ.ഒ സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ സബിത അനിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ആയിഷബീ, കെ.മാധവൻ, ആയിഷ ഹസ്സൻ, സാജിത റഷീദ്, അംബിക ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.