26 April 2024 Friday

വൈദ്യുതി തടസ്സം പരിഹരിക്കണം :ടൈലഴ്സ് അസോസിയേഷൻ

ckmnews

വൈദ്യുതി തടസ്സം പരിഹരിക്കണം :ടൈലഴ്സ് അസോസിയേഷൻ


ചങ്ങരംകുളം: ചങ്ങരംകുളം മേഖലയിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി തടസ്സം ഉടൻ പരിഹരിക്കണമെന്ന് ആൾ കേരള ടൈലഴ്സ് അസോസിയേഷൻ ആലംകോട് യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സ്കൂൾ യൂണിഫോം പണികൾ പല തയ്യൽ കടകളിലും പൂർത്തിയായിട്ടില്ല.

യൂണിഫോം ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കൾ ആശങ്കയിലാണ്.ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതികട്ട് കാരണം തയ്യൽ ജോലികൾ സമയത്തിന് തീരാതെ വരുന്നത് തയ്യൽക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.


വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ്‌ കെ പി അശോകൻ അധ്യക്ഷത വഹിച്ചു

കെ പി രാജി, എൻ ഷൈനി, രവീന്ദ്രൻ, വി പി അബ്ദുൽ ഖാദർ, ധനലക്ഷ്മി,സുജാത എന്നിവർ സംസാരിച്ചു