Kunnamkulam
ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം; മൂന്നുപേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു

എരുമപ്പെട്ടി:തിച്ചൂരിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ മൂന്ന് പേരെ
എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചേലൂർച്ചിറ മൂരിപ്പാറ വീട്ടിൽ കുട്ടൻ (39), ചാലിശ്ശേരി പിലാക്കൂട്ടത്തിൽ വീട്ടിൽ റഷീദ് (42), ഇട്ടോണം മൈലാടികുന്ന് വീട്ടിൽ പ്രജിത്ത് (19െ എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് 12490 രൂപയും ഒറ്റ നമ്പർ ലോട്ടറി ഇടപാടുകൾക്കായി സൂക്ഷിച്ചിരുന്ന പേപ്പറുകളും പോലീസ് കണ്ടെടുത്തു.
എസ്.ഐ. ടി. സി. അനുരാജ് ,സിവിൽ പോലീസ് ഓഫീസർമാരായ സഗുൺ, ശിഹാബുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.