27 April 2024 Saturday

ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും മോട്ടിവേഷൻ കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു

ckmnews

ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും മോട്ടിവേഷൻ കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിന്റെയും സിൽവർ സ്റ്റാർ ക്ലബ്ബ്  നന്നംമുക്കിന്റെയും ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും  

മോട്ടിവേഷൻ  കരിയർ  ഗൈഡൻസ് ക്ലാസ്സും  സംഘടിപ്പിച്ചു.അമയിൽ മദ്രസയിൽ വെച്ച് നടന്ന പരിപാടിക്ക് ക്ലബ്ബ്  പ്രസിഡന്റ്‌ വിഎം സിദ്ധിഖ്  സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റഹീസ അനീസ്  അധ്യക്ഷത  വഹിച്ചു.കെഎം  ഷാഫി  മോട്ടിവേഷൻ  ക്ലാസ്സ്‌  എടുത്തു.ഡോക്ടർ മുഹ്സിൻ കരിയർ ഗൈഡൻസ് ക്ലാസ്സ്‌  എടുത്തു.ക്ലബ്ബ്  വൈസ് പ്രസിഡന്റ്‌ യാസർ  കെഎം പി എസ് സി

എക്സാം  മറ്റു ഗവമെന്റ്  ജോബുകളെ കുറിച്ച്  കുട്ടികൾക്ക്  ക്ലാസ്സ്‌  എടുത്തു  കുട്ടികളും രക്ഷിതാക്കളുമായി  നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.റഷീദ്  പി  ഷിബിൻ ഷാനവാസ്‌ ജിസിസി പ്രതിനിധി നൗഷാദ്  പിഎം  റഹ്മത്ത്  ഗഫൂർ  തുടങ്ങിയവർ  പരിപാടിക്ക്  നേതൃത്വം  നൽകി  അമീർ കെഎച്ച് നന്ദി  പറഞ്ഞു