27 April 2024 Saturday

ആലംകോട് മഹല്ല് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി

ckmnews

ആലംകോട് മഹല്ല് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി


ചങ്ങരംകുളം : ആലംകോട് മഹല്ല് ജനകീയ കൂട്ടായ്മ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി.ആലംകോട് മഹല്ലിലെ നിർദ്ധന കുടുബമായ പരേതനായ കൈതക്കുഴിയിൽ സുബൈറിന്റെ ഭാര്യയും കുട്ടികളും പ്രായഉമ്മയും അടങ്ങുന്ന കുടുബത്തിനാണ് ആലംകോട് മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങി ജനകീയരീതിയിൽ വിദേശത്തും സ്വദേശത്തുള്ള ആളുകളുടെ സഹായത്തോടു കൂടിയാണ് വീട് നിർമിച്ചു നൽകിയത്.താക്കോൽ ദാന ചടങ്ങിൽ മഹല്ല് ഖത്തീബ് അബ്ദുറഹീം സഅദി, മഹല്ല് പ്രസിഡണ്ട് കെ.വി.കുഞ്ഞുമോൻഹാജി, മഹല്ല് സെക്രട്ടറി വി.കെ.സിദ്ധി . ട്രഷറർ പി.വി.അബൂബക്കർ.പി.പി.മുഹമ്മദ് ഹാജി, കരീം ആലംകോട്,എൻ.അബ്ദുൽ ജലീൽ.എം.വി.ഏനു(ഉണ്ണി) സി.മുഹമ്മദുണ്ണി ചോലയിൽ,പി.ടി.അബ്ദുൽ കാദർ. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുനിത ചെറളശ്ശേരി,ശശി പുക്കേപ്പുറത്ത് തുടങ്ങിയവർ ചേർന്ന് കുടുബത്തിന് നൽകി.മഹല്ല് പരിതിയിൽ സ്വന്തമായി വീടില്ലാത്ത ഒരു കുടുബവും ഇല്ലാതിരിക്കുന്നതിന് വേണ്ടി വരും നാളുകളിൽ ഓരോ വർഷത്തിൽ ഓരോ വീട്ജനകീയ പങ്കാളിത്തത്തോടുകൂടി നിർമ്മിച്ച് നൽകുന്നതിന് മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും മഹല്ല് പ്രസിഡണ്ട് കെ.വി.കുഞ്ഞുമോൻ ഹാജി പറഞ്ഞു.ചടങ്ങിൽ മഹല്ല് സെക്രട്ടറി വി.കെ.സിദ്ധി,കരീം ആലംകോട്,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുനിത ചെറളശ്ശേരി,ശശി പുക്കേപ്പുറത്ത്,സൂറത്ത് പള്ളി കൂട്ടായ്മയെ പ്രതിനിധീകരിച്ച് പി.ഷറഫുദ്ദീൻ,ആലംകോട് മഹല്ല്സുന്നീ യൂത്ത് സെന്റർ പ്രസിഡണ്ട്.സി. അബ്ദുൽ റഷീദ്, റൗളയൂത്ത് വിംഗ് രക്ഷാധികാരി മുഹമ്മദലി ആലംകോട്, നന്മ.യു.എ.ഇ. കമിറ്റി അംഗം മുബാറക്ക്.എം.തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.