Alamkode
ചങ്ങരംകുളത്ത് മാർബിൾ ഷോറൂമിൽ ഗ്ളാസ് തകർത്ത് മോഷണം

ചങ്ങരംകുളത്ത് മാർബിൾ ഷോറൂമിൽ ഗ്ളാസ് തകർത്ത് മോഷണം.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയോരത്ത് ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന മാർബിൾ ലാന്റ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.ഓഫീസ് മുറിയുടെ ഗ്ളാസ് ചുറ്റിക കൊണ്ട് അടിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.കൗണ്ടർ ഫയലുകളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്.കൗണ്ടറിൽ സൂക്ഷിച്ച 5000 രൂപയോളം മോഷ്ടാക്കൾ കവർന്നു.ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ചങ്ങരംകുളം പോലീസ് എത്തി പരിശോധന നടത്തി