26 April 2024 Friday

കേരളത്തില്‍ ലോക്ക് ഡൗണ്‍ അവശ്യ സാധനങ്ങള്‍ മാത്രം ലഭിക്കും ആശുപത്രിയും പമ്പും പ്രവര്‍ത്തിക്കും

ckmnews

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാകും ലോക്ക് ഡൗൺ. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗൺ ഉണ്ടാകുമ്പോൾ സംസ്ഥാന അതിർത്തികൾ അടച്ചിടും

പൊതുഗതാഗതം ഉണ്ടാകില്ല

സ്വകാര്യ വാഹനങ്ങൾ അനുവദിക്കും

എൽപിജി, പെട്രോൾ പമ്പുകൾ പ്രവർ്തതിക്കും

ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിർത്തിവയ്ക്കും

റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല

ഹോം ഡെലിവറി അനുവദിക്കും.ആളുകൾ വലിയ രീതിയൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ ശാരീരിക അകലം പാലിക്കുക പോലുള്ള നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.