09 May 2024 Thursday

സ്ക്കൂളുകൾക്ക് പഠനോപകരണങ്ങളും, വാട്ടർ പ്യൂരിഫയറും നൽകി റോട്ടറി എടപ്പാൾ

ckmnews


എടപ്പാൾ: പുതിയ അദ്ധ്യയന വർഷാരംഭത്തിന്റെ ഭാഗമായി ജിഎംയുപി സ്ക്കൂളിൽ നടന്ന  പ്രവേശനോത്സവത്തിൽ വെച്ച് റോട്ടറി പ്രസിഡന്റ് ദിലീപ് കുമാർ വാട്ടർ പ്യൂരിഫെയർ പ്രധാന ദ്യാപിക സാവിത്രി ടീച്ചർക്ക് കൈമാറി, ചടങ്ങിൽ എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ, വൈസ് പ്രസിഡന്റ് പ്രഭാകരൻ , റോട്ടറി അംഗങ്ങളായ ഗിരിഷ് , പ്രകാശ് പുളിക്കപറമ്പിൽ , സുമേഷ് എന്നിവർ സംസാരിച്ചു.പിടിഎ അംഗങ്ങൾ, ഉദയൻ എടപ്പാൾ, അദ്ധ്യാപകർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു