01 May 2024 Wednesday

മാന്തടം ശ്രീശാസ്താ സ്കൂളിൽ പ്രവേശനോത്സവം നടത്തി

ckmnews


ചങ്ങരംകുളം:മാന്തടം ശ്രീശാസ്താ സ്കൂളിലെ പ്രവേശനോത്സവം സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തകൻ ഡോ.സർ, കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അയ്യപ്പസേവാ സംഘം ജില്ലാ സെക്രട്ടറി വി.വി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു .പ്രിൻസിപ്പാൾ വി.വി.ബാബു സ്വഗതം പറഞ്ഞു.സേവാ സംഘം ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ, സേവാ സംഘം കേന്ദ്ര പൊതുയോഗം അംഗം ടി. കൃഷ്ണൻ നായർ,ഹെഡ്മിസ്ട്രസ് സുമ,സുന്ദരൻ കോക്കൂർ, രാജൻ മാസ്റ്റർ ആലങ്കോട്,എം.ടി.എ വൈസ് പ്രസിഡൻ്റ് സ്വാതി  എന്നിവർ ആശംസകളർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.