09 May 2024 Thursday

പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികം ആഘോഷിച്ചു

ckmnews


എടപ്പാൾ:പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 25-ാം വാർഷികം

കാലടി പഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡൻ്റ് ടി വി അബ്ദുൾ സലാം അധ്യക്ഷനായി. ഗാനരചയിതാവ് എം ഡി രാജേന്ദ്രൻ മുഖ്യാതിഥിയായി. അഖിൽ വിജയ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകന്‌ ക്ലബ്ബ് ഏർപ്പെടുത്തിയ 12-ാമത് എ പി രഞ്ജിത്ത് സ്മാരക അവാർഡ് മുൻ എം പി സി ഹരിദാസിന് സമ്മാനിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളാവരെയും പോത്തനൂർ ജിയുപി സ്ക്കൂളിലെ മികച്ച വിദ്യാർഥിക്ക് ക്ലബ്ബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ജേതാവിനെയും ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം, ഇ കെ ദിലീഷ്, പഞ്ചായത്തംഗം ബൽക്കീസ് കൊരണപ്പറ്റ, മോഹൻ എന്നിവർ ചേർന്ന് ആദരിച്ചു.  

ക്ലബ്ബ് സെക്രട്ടറി ലെനിൻ എ സ്വാഗതം പറഞ്ഞു.