09 May 2024 Thursday

കൂട്ട് കോലത്ര സൗഹൃദ കൂട്ടായ്മ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: കൂട്ട് കോലത്ര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കാലടി വിദ്യാപീഠം യുപി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ പ്രശസ്ത കരിയർ കൗൺസിലറും ട്രെയിനറുമായ അജി ജോർജ് ക്ലാസ് നയിച്ചു.എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിന് തവനൂർ ഗവ.കോളേജ് പ്രൊഫസർ വിനീത് ടി.പി സ്വാഗതവും, കുറ്റിപ്പുറം സ്കൂൾ അധ്യാപകൻ ശശി കെ.പി നന്ദിയും രേഖപ്പെടുത്തി.റിട്ടയേർഡ് കെ.എസ്.ഇ.ബി ഓഫീസർ രാജൻ കെ.പി,കൂട്ട് കോലത്ര ഭാരവാഹികളായ സെയ്തലവി, സുകുമാരൻ കെ.പി, മുസ്തഫ തറയിൽ, വാസു പാറക്കൽ, ഗണേഷ് കോലത്ര, അനിൽ കെ.പി, ഹരിദാസൻ കെ.പി, വേണു കെ.പി കെ സുധീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.