09 May 2024 Thursday

ജില്ലാ പഞ്ചായത്തിലെ കളിക്കൂട്ടം:വട്ടംകുളം പഞ്ചായത്തിൽ സ്പോട്സ് കിറ്റ് വിതരണം ചെയ്തു

ckmnews


എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ 13വയസ്സായ 20പെൺകുട്ടികൾക്കും,30ആൺകുട്ടികൾക്കും,ജില്ലാപഞ്ചായത്തിന്റെ കളിക്കൂട്ടം എന്ന പദ്ധതിയുടെ ഭാഗമായി ലഭിച്ച, സ്പോർട്സ് കിറ്റുകൾ, ജേഴ്സി, ബൂട്ട്, ഫുട്ബോൾ, ഫസ്റ്റ് എയ്ഡ്ബോക്സ്, തുടങ്ങി എല്ലാം കൂടി ഉൾപ്പെടുന്ന കിറ്റുകൾ പഞ്ചായത്തിൽ വിതരണം നടത്തി.അതുമായി ബന്ധപ്പെട്ടു പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ കുട്ടികൾക്ക് കൃത്യമായ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.ഫുട്ബോൾ മത്സരം മാത്രമല്ല, ഈ പഞ്ചായത്തിലെ പുതിയ തലമുറയെ, ഏറ്റവും മുന്നിൽ നടക്കുന്ന നന്മയുടെ അംബാസഡർമാരായി,ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും, സാമൂഹ്യ സത്കര്മാ മേഖലകളിലും,എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന കാമ്പയിനിലും, അവരുടെ കായിക ക്ഷമത വർധിപ്പിക്കാൻ ഒന്നിച്ചു ഒന്നായി നാനത്വത്തിൽ ഏകത്വം മുറുകെ പിടിക്കാനും ഇതൊരു സുവർണവസരമാക്കി എടുക്കണമെന്ന് ഉദ്ഘാടന വേളയിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു,ഈ പരിപാടി കുടുംബശ്രീ സി, ഡി, എസ്, പ്രസിഡന്റ്‌ കരത്യയനിയുടെ നേതൃത്വത്തിൽ കുട്ടികളെ സെലക്ട്‌ ചെയ്തു, വളരെ സുതാര്യമായി കുടുംബശ്രീ പങ്കാളിത്തം ഉറപ്പാക്കികൊണ്ടാണ് അർഹരേ കണ്ടെത്തിയത്.ചടങ്ങിൽ സി ഡി എസ്,പ്രസിഡന്റ്‌ കാർതിയയാനി സ്വാഗതം പറഞ്ഞു, എം, എ, നജീബ് അധ്യക്ഷത വഹിച്ചു, നമ്മുടെ പഞ്ചായത്തിലെ മികച്ച ഫുട്ബോൾ സംഘാടകനായ പുരുഷോത്തമൻ (മെമ്പർ )മുഖ്യ പ്രഭാഷണം നടത്തി, അക്‌ബർ പനച്ചിക്കൽ (മെമ്പർ )യു, ഡി, ക്ലാർക്ക് സതീഷ്, സി ഡി എസ് അംഗം സുഷമ, കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു,