27 April 2024 Saturday

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഗോകുൽദാസിനെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:പരിമിതികളെ തോൽപിച്ച് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ളസ് നേടിയ ഗോകുൽദാസിനെ മാന്തടം നന്മ ആർട്സ് &സ്പോർട്സ് ക്ലബ്‌ ഭാരവാഹികൾ ഉപഹാരം നൽകി അനുമോദിച്ചു.തമിഴ്നാട്ടിൽ  നിന്നെത്തി ചങ്ങരംകുളം മേഖലയിൽ പാഴ് വസ്തുക്കളും മറ്റു പഴയ സാധനങ്ങളും ശേഖരിച്ച് വിൽപന നടത്തി ഉപജീവനം നടത്തുന്ന അലമേലുവിന്റെ മകനാണ് ഈ മിടുക്കൻ.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.ക്ളബ്ബ് പ്രസിഡൻ്റ് സുരേഷ്.ടി,വൈസ് പ്രസിഡൻ്റ് അമീർ.വി.എ,ജനറൽ സെക്രട്ടറി മൊയ്തീൻ കോയ,ജോയിൻ്റ് സെക്രട്ടറി മണികണ്ഠൻ,ട്രഷറർ ബഷീർ, എക്സിക്യുട്ടീവ് മെമ്പർ രാജൻ. എം,ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു