09 May 2024 Thursday

യുവമോർച്ച നടുവട്ടം യൂണിറ്റ് അനുമോദന സദസ്സ് സംഘടിപ്പിച്ചു

ckmnews

എടപ്പാൾ: യുവമോർച്ച നടുവട്ടം യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. യുവമോർച്ച യൂണിറ്റ് സെക്രട്ടറി രാഗേഷ് കെ കെ അധ്യക്ഷതയിൽ നടന്ന പരിപാടി യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ സുബിത്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുധൻ കവുപ്ര, മണ്ഡലം പ്രസിഡണ്ട്‌ സുജിത്ത്,പ്രജിത്ത്, അക്ഷയ്, മൃതുൽ പികെ, സായന്ത്, വിഷ്ണു, മനോജ്‌ കുട്ടത്ത് എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടന്നു.