09 May 2024 Thursday

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി

ckmnews

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി


എടപ്പാൾ :എസ് എസ് എഫ് എടപ്പാൾ ഡിവിഷന്റെ മുപ്പതാമത് സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗത സംഘ രൂപീകരണവും  അയങ്കലത്ത്  നടന്നു. ഐ.സി.ഫ്  നാഷണൽ പ്രവർത്തക സമിതി അംഗം അബ്ദുൽ കരീം ഹാജി കാലടി ഉദ്ഘാടനം ചെയ്തു. എസ് .വൈ . എസ് എടപ്പാൾ സോൺ  പ്രസിഡണ്ട് മുഹമ്മദ് നജീബ് അഹ്സനി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. അറിവും അച്ചടക്കവുമാണ് വിദ്യാർത്ഥി സമൂഹത്തിന് ആവശ്യം. സർഗാത്മക വിദ്യാർത്ഥി വിപ്ലവം തീർക്കാൻ സാഹിത്യോത്സവുകൾ മുഖ്യ പങ്കാണ് വഹിക്കുന്നതെന്നും അസഹിഷ്ണുതയും വെറുപ്പും പ്രചരിപ്പിക്കുന്ന പുതിയ കാലത്ത് മൂർച്ചയുള്ള വാക്കുകൾ കൊണ്ട് പ്രതികരിക്കാനുള്ള ശേഷിയാണ് സാഹിത്യോത്സവുകളിലൂടെ നേടിയെടുക്കുന്നതെന്ന് അദേഹം പറഞ്ഞു. മുഹമ്മദ് റഫീഖ് അഹ്സനി കാലടി സ്വാഗത സംഘ അംഗങ്ങളെ പ്രഖ്യാപിച്ചു. ഇബ്രാഹിം കരീം ബാഖവി, അബ്ദു ഷുക്കൂർ സഖാഫി, മുഹമ്മദ് റഫീഖ് ശാമിൽ ഇർഫാനി, ഫാറൂഖ് സഖാഫി പ്രസംഗിച്ചു.