26 April 2024 Friday

പ്ളസ്ടു ഫലം വന്നു എല്ലാ വിഷയത്തിലും A+ സന്തോഷം പങ്കിടാൻ നൗഫിയ ഇല്ല

ckmnews

പ്ളസ്ടു ഫലം വന്നു എല്ലാ വിഷയത്തിലും A+ സന്തോഷം പങ്കിടാൻ നൗഫിയ ഇല്ല


ചങ്ങരംകുളം:പ്ളസ്ടു ഫലം വന്നതോടെ എല്ലാ വിഷയത്തിലും A+ നേടി വിജയിച്ചെങ്കിലും സന്തോഷം പങ്കിടാൻ നൗഫിയയില്ല എന്നത് നൊമ്പരമായി മാറുകയാണ്.ജന്മനാ വൈകല്യം തളർത്തിയ കക്കിടിപ്പുറം സ്വദേശികളായ നൗഫിയ നസ്രിയ സഹോരിമാരിൽ നൗഫിയ യാണ് ഒരു മാസം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞത്.ഇരുവരും ചേർന്നാണ് പത്താം എസ്എസ്എൽസി പരീക്ഷ എഴുതി എല്ലാ വിഷയത്തിലും എപ്ളസ് നേടിയത്.പൂക്കരത്തറ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ളസ്ടു പരീക്ഷയും ഇരുവരും ഒരുമിച്ച് എഴുതിയെങ്കിലും സഹോദരിയെ പിന്നിലാക്കി നൗഫിയ എല്ലാ വിഷയത്തിലും A+ നേടി.എന്നാൽ ഫലം വരും മുമ്പ് തന്നെ സഹോദരി നസ്രിയയെയും മാതാപിതാക്കളെയും തനിച്ചാക്കി നൗഫിയ ഈ ലോകത്തോട് തന്നെ വിടപറയുകയായിരുന്നു.ഏപ്രിൽ 28നാണ് കോഴിക്കോട് വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്ന വഴിയിൽ നൗഫിയക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്.എന്നാൽ ദുഖത്തിലും സന്തോഷത്തിലും ഒപ്പമുണ്ടായിരുന്ന സഹോദരി നസ്രിയയെയും മാതാപിതാക്കളെയും വിട്ട് പിരിഞ്ഞ് നൗഫിയ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. പഠനത്തിൽ മാത്രമല്ല കലാ രംഗത്തും മികച്ച കഴിവുകൾ ഉള്ള സഹോരിമാർ പരിമിതികൾക്കുള്ളിൽ നിന്ന് നേടിയെടുത്ത വിജയങ്ങൾ ചെറുതായിരുന്നില്ല.ഓരോ വിജയങ്ങളും ഒരുമിച്ച് ആഘോഷിച്ച നൗഫിയക്കും നസ്രിയക്കും ഇടയിൽ ഇനി നൗഫിയ ഇല്ല എന്നത് വിജയത്തിളക്കത്തിനിടയിലും നാട്ടുകാരിലും നോവായി മാറുകയാണ്.