27 April 2024 Saturday

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചിയ്യാനൂർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു

ckmnews

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചിയ്യാനൂർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു


ചങ്ങരംകുളം:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചിയ്യാനൂർ സ്വദേശിക്ക് പരിക്കേറ്റു.ചിയ്യാനൂർ കോട്ടിലവളപ്പിൽ മുഹമ്മദ്(55)നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 9 മണിയോടെ കൊഴിക്കര കീരിത്തോട് വച്ച് മുഹമ്മദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കൂടെ സഞ്ചരിച്ച ഭാര്യയും മകളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു