World
അയച്ച മെസേജ് തെറ്റിപ്പോയോ ? പേടിക്കേണ്ട എഡിറ്റ് ചെയ്യാം; ഓപ്ഷനുമായി വാട്സാപ്പ്

അയച്ച മെസേജ് തെറ്റിപ്പോയോ ? പേടിക്കേണ്ട എഡിറ്റ് ചെയ്യാം; ഓപ്ഷനുമായി വാട്സാപ്പ്
ന്യൂയോർക്ക്∙ വാട്സാപ്പിൽ അയച്ച മെസേജ് അക്ഷരത്തെറ്റോ മറ്റോ വന്നാൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഓപ്ഷൻ വരുന്നു. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ‘മെസേജ് അയച്ച് 15 മിനിറ്റിന് ശേഷവും നിങ്ങൾക്ക് വാട്സാപ്പ് മെസേജ് എഡിറ്റ് ചെയ്യാൻ ഇപ്പോൾ സാധിക്കും’–സക്കർബർഗ് കുറിച്ചു.
നിലവിൽ അയച്ച മെസേജ് തെറ്റിപ്പോയാൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനെ ഉണ്ടായിരുന്നുള്ളു. ഇനിമുതൽ അക്ഷരത്തെറ്റുകളോ മറ്റെന്തെങ്കിലും തെറ്റുകളോ വന്നാൽ 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്ത് ശരിയാക്കാൻ സാധിക്കും.