27 April 2024 Saturday

ചങ്ങരംകുളത്ത് വ്യാപാരികളുടെ വാടക വെട്ടിക്കുറച്ച് കെട്ടിട ഉടമ മാതൃകയായി

ckmnews

ചങ്ങരംകുളം:കൊറോണ നിയന്ത്രണങ്ങളില്‍ നിശ്ചലമായ വ്യാപാര മേഖലയില്‍ ഒരു കൈതാങ്ങായി കെട്ടിട ഉടമകളും രംഗത്ത്.വ്യാപാരികളുടെ വാടക വെട്ടിക്കുറച്ചാണ് കെട്ടിട ഉടമ മാതൃകയാവുന്നത്.ചങ്ങരംകുളം എടപ്പാൾ റോഡിലുള്ള പ്രതീക്ഷ ഷോപ്പിംഗ് കോംപ്ലക്സ്‌ ബിൽഡിങ്ങിൽ കച്ചവടം ചെയ്യുന്നവരുടെ കൂട്ടായ്മ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കെട്ടിട ഉടമ ചങ്ങരംകുളം സ്വദേശി രാമകൃഷ്ണന്‍ മൂന്നു മാസത്തെ വാടക പകുതി വീതം നൽകിയാൽ മതിയെന്ന് കച്ചവടക്കാരെ അറിയിച്ചത്.ഈ കെട്ടിടത്തിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയായിരുന്നിട്ട് കൂടി അദ്ധേഹം

കച്ചവടക്കാരുടെ  അവസ്ഥ കണ്ടറിഞ്ഞു സഹകരിച്ചെന്നും ടൗണിലെ മറ്റു കെട്ടിട ഉടമകള്‍ കൂടി വ്യാപാരികളുടെ അവസ്ഥ മനസിലാക്കി വാടകയില്‍ ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു