26 April 2024 Friday

ഭക്ഷ്യവിഷബാധ കേസെടുത്ത് സമഗ്രമായി അന്വേഷണം:കെകെ സുരേന്ദ്രൻ

ckmnews

ഭക്ഷ്യവിഷബാധ കേസെടുത്ത് സമഗ്രമായി അന്വേഷണം:കെകെ സുരേന്ദ്രൻ 


ചങ്ങരംകുളം:ഭക്ഷ്യവിഷബാധ കേസെടുത്ത് സമഗ്രമായി അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേറിടുന്ന ഈ സമയത്ത് പൊതു ചടങ്ങുകളും വിവാഹ ചടങ്ങുകളിലും ആരോഗ്യവകുപ്പ് കർശന പരിശോധനയ്ക്ക് തയ്യാറാകണം.പൊതു ചടങ്ങുകളിൽ സദ്യ ഒരുക്കുന്നതിനു മുന്നേ തന്നെ ആരോഗ്യവകുപ്പ് പരിശോധന നടത്തി അതിനുശേഷം പൊതുജനങ്ങൾക്ക് നൽകാവൂ എന്നും അമിതമായ രുചി ലഭിക്കാൻ വേണ്ടി വിവിധതരം രാസവദാർഥങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പാലിക്കണമെന്നും അദ്ധേഹം പറഞ്ഞു.ഭക്ഷ്യ വിഷബാധ ആശുപത്രിയിൽ കഴിയുന്ന രോഗികളെ സന്ദർശിച്ചതിനു ശേഷം മാധ്യമം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ കെ സുരേന്ദ്രൻ