26 April 2024 Friday

ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നിന്ന് കെടി ജലീലും പി ശ്രീരാമകൃഷ്ണനും വിട്ട് നില്‍ക്കണം:ബിജെപി

ckmnews


ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ ചിയ്യാനൂർ ജിഎല്‍പി സ്കൂളിൽ വെച്ച് നടത്തുന്ന ലൈഫ് മിഷൻ ഭവന സമുച്ചയം നിർമ്മാണ ഉദ്ഘാടനത്തിൽ നിന്നും സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയരായ സ്പീക്കർ ശ്രീരാമകൃഷ്ണനും കെ ടി ജലീലും വിട്ടു നിൽക്കണമെന്ന് ബിജെപി പൊന്നാനി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ച യോഗം ബിജെപി  മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. രാജീവ് കല്ലംമുക്ക്, ഇ ജി ഗണേശൻ, ചക്കൂത്ത് രവീന്ദ്രൻ, സുഭാഷ് കോട്ടത്തറ, ഷാജി കളരിക്കൽ എന്നിവർ സംസാരിച്ചു.