09 May 2024 Thursday

പാറപ്പുറം യൂണിറ്റ് യൂത്ത് ലീഗ് "ഇൽഫ " കുടുംബ സംഗമം സംഘടിപ്പിച്ചു

ckmnews



എടപ്പാൾ :കാലടി പഞ്ചായത്തിലെ പാറപ്പുറം യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഇൽഫ 2023" കുടുംബ സംഗമം

പാറപ്പുറം റിഫ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു.കുട്ടികളുടെ കലാപരിപാടികൾ കൊണ്ടും യുവജന,വനിതാ പങ്കാളിത്തം കൊണ്ട്  സംഗമം പ്രൗഢമായി.കാലത്ത് തുടങ്ങിയ കുടുംബ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടന നിർവഹിച്ചു.ഹസീം ചെമ്പ്ര, അഡ്വ: നജ്മ തബ്ഷീറ എന്നിവർ വിഷയാവതരണം നടത്തി.

കെപി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.യൂനുസ് പാറപ്പുറം സ്വാഗതം പറഞ്ഞ ചടങ്ങിൽപി കുഞ്ഞിപ്പ ഹാജി, എൻ കെ റഷീദ്, നൗഫൽ തണ്ടിലം, പത്തിൽ സിറാജ്, മുഹമ്മദ്‌ മൗലവി, പി അബ്ദുള്ള, മുഹമ്മദ്‌ കുട്ടി വിവി, മജീദ് കണ്ടനകം,എംവി കുഞ്ഞാപ്പ്നു,ഇസ്മായിൽ മുസ്‌ലിയാർ, പിവി മാലിക്, നബീഹ് കെവി, സലീം എംകെ, അൻസാർ പിവി ആശംസ പ്രസംഗം നടത്തി .