26 April 2024 Friday

മലപ്പുറം ചങ്ങരംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ട് പേർ അറസ്റ്റിൽ

ckmnews

മലപ്പുറം ചങ്ങരംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ


രണ്ട് പേർ അറസ്റ്റിൽ


മലപ്പുറം ചങ്ങരംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറിയും ആലംകോട് ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ഹക്കീം പെരുമുക്കും

റിജാസ് പെരുമ്പാളും ആണ്  അറസ്റ്റിലായത്.ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.പൊന്നാനിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി  പ്രതിഷേധം ഉണ്ടായത്.സ്ഥലത്തുണ്ടായിരുന്ന ചങ്ങരംകുളം പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു