09 May 2024 Thursday

വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമവണ്ടി ട്രൈൽ റൺ നടത്തി

ckmnews

വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമവണ്ടി ട്രൈൽ റൺ നടത്തി


എടപ്പാൾ: കാലങ്ങളായി ബസ് റൂട്ടുകളില്ലാതെ യാത്ര ക്ലേശം അനുഭവിക്കുന്ന വട്ടംകുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കെഎസ്ആർടിസി യുടെ ഒരു ബസ് പഞ്ചായത്തിൽ നേരത്തെ തീരുമാനിച്ച റൂട്ടുകളിൽകൂടി ട്രൈൽ റൺ നടത്തി.നിർദ്ധിഷ്ട റൂട്ടുകൽ ബസിനു സഞ്ചാര യോഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ് പ്രഥമ യാത്രയിൽ ലക്ഷ്യമിട്ടത്.ബസ് കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങൾ വളരെ സന്തോഷത്തോടെയും,ആവേശത്തോടെയുമാണ് കന്നിയാത്രയെ വരവേറ്റത്.ഏതൊക്കെ പ്രദേശത്താണ് കൂടുതൽ യാത്രസൗകര്യം ഏർപ്പെടുത്തേണ്ടതെന്നും ബസ്സിന് സുഗമമായ യാത്രക്ക് മാർഗ തടസ്സങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ കൂടി ലക്ഷ്യമിട്ടാണ് തുടക്കയാത്ര സംഘടിപ്പിച്ചത്.പഞ്ചായത്തിലെ ജീവനക്കാരും, മെമ്പർമാരും കൂടിയുള്ള ഈ യാത്ര ഒരു ഉല്ലാസ യാത്രയുടെ പ്രതീതിയുള വാക്കി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിലിന്റെ നേതൃത്വത്തിൽ മെമ്പർമാരായ, മൻസൂർ മരയങ്ങാട്ട്, ഹസ്സൈനാർ നെല്ലിശ്ശേരി,റാബിയാ,ദിലീപ്എരുവാപ്ര,അനിത,ഷീജ,സുധാകരൻ,ഫസീല സജീബ്,പഞ്ചായത്ത്‌ സെക്രട്ടറി ഹരിദാസ് പി എസ്, ഹെഡ് ക്ലാർക്ക് സതീഷ്, നജിത, എന്നിവർ യാത്രയിൽ പങ്കെടുത്തു,