27 April 2024 Saturday

ഗുരുവായൂർ പ്രസ്സ് ഫോറം സുരേഷ് വാരിയർ മാധ്യമ പുരസ്കാരം 2023 പ്രഖ്യാപിച്ചു ദൃശ്യ മാധ്യമ പുരസ്കാരം സിഎൻ ടിവി റിപ്പോർട്ടർ ഷാഫി ചങ്ങരംകുളത്തിന്

ckmnews

ഗുരുവായൂർ പ്രസ്സ് ഫോറം സുരേഷ് വാരിയർ മാധ്യമ പുരസ്കാരം 2023 പ്രഖ്യാപിച്ചു


ദൃശ്യ മാധ്യമ പുരസ്കാരം സിഎൻ ടിവി റിപ്പോർട്ടർ ഷാഫി ചങ്ങരംകുളത്തിന്


ഗുരുവായൂർ: ഗുരുവായൂർ പ്രസ്സ് ഫോറം സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ സുരേഷ് വാരിയർ മാധ്യമ പുരസ്കാരം 2023 പ്രഖ്യാപിച്ചു.മികച്ച ദൃശ്യ മാധ്യമ പുരസ്കാരത്തിന് സിഎൻ ടിവി റിപ്പോർട്ടർ  ഷാഫി ചങ്ങരംകുളത്തിനെ തിരഞ്ഞെടുത്തു.പത്ര മാധ്യമ പുരസ്കാരത്തിന് മാധ്യമം വൈപ്പിൻ ലേഖിക ഹസീന ഇബ്രാഹിം അർഹനായി.10000 രൂപയും പ്രശസ്ഥി പത്രവും പുരസ്കാരവും അടങ്ങുന്നതാണ് അവാർഡ്.പെരുമ്പടപ്പ് ഐരൂരിൽ തകർന്ന് വീഴാറായ കുടിലുകളിൽ ടാർപോളിൻ വലിച്ച് കെട്ടി മഴയെ ഭയന്ന് കഴിയുന്ന കുടുംബങ്ങളുടെ ദുരിതജീവിതം ആസ്പദമാക്കി 2022 മെയ് മാസത്തിൽ CNTV ചെയ്ത ഓല മേഞ്ഞ കുടിലുകളിൽ ദുരിതജീവിതം നയിക്കുന്ന 26 ഓളം കുടുംബങ്ങൾ എന്ന സ്റ്റോറിയാണ് ഗുരുവായൂർ പ്രസ്സ് ഫോറത്തിന്റെ ദൃശ്യമാധ്യമ പുരസ്കാരത്തിന് ഷാഫിയെ അർഹനാക്കിയത്.നിലവിൽ ദീപിക രാഷ്ട്രദീപിക റിപ്പോർട്ടർ ആയും 24 ന്യൂസ് ചാനലിൽ സ്ട്രിങ്ങർ ആയും പ്രവർത്തിച്ച് വരുന്ന ഷാഫി ചങ്ങരംകുളം കേന്ദ്രീകരിച്ച് ഏഷ്യനെറ്റ് കേബിൾ വിഷനിൽ പ്രവർത്തനം ആരംഭിച്ച സിഎൻ ടിവിയുടെ ചീഫ് റിപ്പോർട്ടർ ആണ്.കേരള മീഡിയ പെഴ്സൺ യൂണിയൻ സംസ്ഥാന ട്രഷറർ,ചങ്ങരംകുളം പ്രസ്സ് ക്ളബ്ബ് വൈസ് പ്രസിഡണ്ട്,വന്നേരിനാട് പ്രസ്സ് ഫോറം എക്സിക്യുട്ടീവ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.2019ൽ ചങ്ങരംകുളം പ്രവാസി കൂട്ടായ്മ മാധ്യമ പുരസ്കാരം,2020ൽ കെസി അഹമ്മദ് മാധ്യമ പുരസ്കാരം എന്നിവയും ഷാഫിക്ക് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ 12 വർഷത്തോളമായി പത്ര ദൃശ്യ ഡിജിറ്റൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവമായ ഷാഫി ജീവകാരുണ്യ പ്രവർത്തന രംഗത്തും സാമൂഹ്യ സേവന രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ഈ മാസം അവസാനം ഗുരുവായൂരിൽ നടക്കുന്ന സുരേഷ് വാരിയർ അനുസ്മരണ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രസ്സ് ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.എ. കൃഷ്ണന്‍, ദൃശ്യ മാധ്യമ പ്രവര്‍ത്തക പ്രിയ ഇളവള്ളിമഠം, പി.കെ. രാജേഷ് ബാബു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. പ്രസ് ഫോറം പ്രസിഡന്റ് പി.കെ. രാജേഷ് ബാബു, സെക്രട്ടറി ലിജിത്ത് തരകന്‍, ട്രഷറര്‍ ശിവജി ഗുരുവായൂര്‍, ജോഫി ചൊവ്വന്നൂര്‍, കെ. വിജയന്‍ മേനോന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.