26 April 2024 Friday

മാനുഷിക മുഖമുള്ള വിദ്യാഭ്യാസം നലകണം:എം. ഹൈദർ മുസ്‌ലിയാർ

ckmnews


    ചങ്ങരംകുളം :മാനുഷിക മുഖമുള്ള വിദ്യയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാണ് നാടിനെ നടുക്കുന്ന ആഭ്യസ്ഥവിദ്യരുടെ ചെയ്തികളെന്നും ഗുരുമുഖത്ത് നിന്നു തന്നെ അറിവു നേടി ആധുനിക സമസ്യകളെ സമീപിക്കാൻ വിദ്യാർഥി സമൂഹം പ്രാപ്തി നേടണമെന്നും ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ അൽ ഖാസിമി അഭിപ്രായപ്പെട്ടു.

പന്താവൂർ ഇർശാദിൽ ഇസ്ലാമിക് സയൻസ് കോളജ് പുതിയ ബാച്ചിന്റെ പഠനാരംഭം ഉദ്ലാടനം ചെയ്യു കയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.സിദീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. ഉണ്ണീൻ കുട്ടി സഖാഫി (പാലക്കാട് ) അബ്ദുൽ കരീം മിസ്ബാഹി (ദുബൈ ) അബ്ദുൽ ബാരി സിദ്ദീഖി, അബ്ദുറസാഖ് ഫൈസി, വാരിയത്ത് മുഹമ്മദലി, വി. പി.ശംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി, അബ്ദുൽ ജലീൽ അഹ്സനി പ്രസംഗിച്ചു.