09 May 2024 Thursday

മുസ്ലിം ലീഗ് സമര പകലിന്റെ പ്രചരണാർത്ഥം യൂത്ത് ലീഗ് വിളംബര ജാഥ നടത്തി

ckmnews


എടപ്പാൾ :ഇടതു സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മലപ്പുറത്തു  നടത്തുന്ന സമര പകലിന്റെ പ്രചരണാർത്ഥം യൂത്ത് ലീഗ്, എം എസ് എഫ്  തവനൂർ മണ്ഡലം കമ്മിറ്റികളുടെ  ആഭിമുഖ്യത്തിൽ നരിപ്പറമ്പ് സെന്ററിൽ  വിളംബര ജാഥ സംഘടിപ്പിച്ചു.തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വിപിഎ റഷീദ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, ട്രഷറർ യൂനുസ് പാറപ്പുറം,  മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് ഏവി നബീല്, സെക്രട്ടറി എം റാസിക്, ഇ പി അലി അഷ്ക്കർ, നാസിക് പി കെ, വികെഎ മജീദ്,ഷാഫി തണ്ടിലം,സിദ്ദീഖ് മറവഞ്ചേരി, പി സാദിഖ് അലി, റഫീഖ് ചേകനൂർ, മുസ്തഫ കടകശ്ശേരി, ഷൗക്കത്ത് കുന്നത്ത്, ഷാഫി അയങ്കലം, ഷാനവാസ് തണ്ടിലം, സുഹൈൽ പെരുന്തല്ലൂർ,  സുലൈമാൻ മൂതൂർ, മുനീർ തൃപ്രങ്ങോട്,നസി അലത്തിയൂർ, ആദിൽ എന്നിവർ നേതൃത്വം നൽകി,