09 May 2024 Thursday

വേനൽ തുമ്പി കലാജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി

ckmnews


എടപ്പാൾ: ബാലസംഘം എടപ്പാൾ ഏരിയാ കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്ന വേനൽ തുമ്പി കലാജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി. ബാലസംഘം കരിമ്പനകുന്ന് യൂണിറ്റ് നൽകിയ സ്വീകരണമാണ് എടപ്പാൾ തൃശ്ശൂർ റോഡിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നത്. മെയ് 9ന് പൊൽപ്പാക്കരയിൽ നിന്ന് ആരംഭിച്ച കലാജാഥ പര്യടനം വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം നാളെ (മെയ് 14ന് ) വൈകിട്ട് അഞ്ചിന് കക്കിടിപ്പുറത്ത് സമാപിക്കും.