26 April 2024 Friday

നിർമ്മാല്യത്തിന്റെ 50 വർഷങ്ങൾ:സ്വാഗത സംഘം രൂപീകരണം മെയ് 14 കാണിയിൽ നടക്കും

ckmnews


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാല്യത്തിന്റെ 50 വർഷങ്ങൾ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കും.പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരണം മെയ് 14 ഞായറാഴ്ച വൈകുന്നേരം 5.00 മണിക്ക് ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയിൽ നടക്കും.കല/സാംസ്കാരിക/രാഷ്ട്രീയ/സന്നദ്ധ സംഘടനകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂൾ/കോളേജ് ഗ്രൂപ്പുകൾ,വ്യക്തികൾ എന്നിവരുടെയെല്ലാം പങ്കാളിത്തവും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു