09 May 2024 Thursday

കാലടി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ പ്രതിഷേധ സംഗമം നടത്തി

ckmnews


എടപ്പാൾ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ കാലടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.പി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.ടി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കെ.സി.മണിലാൽ, കെ.ഒ.ഷൈനി, സി.പി.താര, പി.വി. ജിജ മോൾ, ടി.ഫാത്തിമ്മ, കെ.ശ്രീധരൻ, കെ.എ. കവിത, സതീഷ് അയ്യാപ്പിൽ, സി.ബീന, ശോഭന എന്നിവർ പ്രസംഗിച്ചു.