01 May 2024 Wednesday

യുവ ഡോക്ടറുടെ കൊലപാതകം:ചങ്ങരംകുളത്ത് സൺറൈസ് ജീവനക്കാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ckmnews

യുവ ഡോക്ടറുടെ കൊലപാതകം:ചങ്ങരംകുളത്ത് സൺറൈസ് ജീവനക്കാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു


ചങ്ങരംകുളം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് ചങ്ങരംകുളത്ത് സൺറൈസ് ഹോസ്പിറ്റൽ മാനേജ്മെന്റും ഡോക്ടർമാരും നഴ്സുമാരും ചേർന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.സൺറൈസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഹഫീസ് റഹ്‌മാൻ, ഡോ. ലീന, ഡോ. ജയ്സിംഗ് , ഡോ. നവ്യ,ഡോ.ഇക്ബാൽ, ഡോ. മുഫീദ്, ആർഎംഒ, മാനേജർ വിനോദ് എന്നിവർ നേതൃത്വം നൽകി.